ഉയിർപ്പ് ഒന്നാം ബുധൻ
(വി. ലൂക്കാ:24:13 – 35)
കൂടെ വ്യാപരിക്കുന്ന ക്രിസ്തു സാന്നിധ്യത്തെ തിരിച്ചറിയാൻ ആവട്ടെ.
എമ്മാവൂസ് ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്.ഹൃദയം ജ്വലിക്കുകയും നയനങ്ങൾ തുറക്കപ്പെടുകയും ചെയ്യുന്നഇടം. എമ്മാവൂസ് അനുഭവത്തിലേക്കുള്ള ക്രിസ്തുവിന്റെ ക്ഷണം വിശുദ്ധ കുർബാനയിൽ സംഭവിക്കുന്നു.
വചനം വ്യാഖ്യാനിക്കപ്പെടുമ്പോൾ ഹൃദയം ജ്വലിക്കാനും വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ കണ്ണുകൾ തുറക്കപ്പെടുവാനും വിശ്വാസത്തിൽ കുറെ ക്കൂടി ആഴപ്പെടേണ്ടതുണ്ട്.
ഇരുളിന്റെ ജറുസലേമിൽ നിന്ന് പ്രകാശത്തിന്റെ എമ്മാവൂസിലേയ്ക്ക് ക്രിസ്തുവിനെ കൂടെ കൂട്ടാനാകണം.
നാഥാ കൂടെ വസിക്കണമേ എന്നതാവട്ടെ ഹൃദയമന്ത്രം…
ഉത്ഥിതന്റെ സഹവാസം സദാ ഉറപ്പിക്കാം.