നോമ്പ് രണ്ടാം ചൊവ്വ (വി.മത്തായി: 7:7-12)
അപരൻ ചെയ്തുതരണമെന്ന് നിനയ്ക്കുന്നവ അവനായ് ചെയ്യാൻ കഴിയുക എന്നതിലേറെ വേറെന്തു സുകൃതം. ക്രിസ്തുവിന്റെ ജീവിതം മുഴുവൻ അപരനുവേണ്ടിയുള്ളതായിരുന്നു. സുവർണ നിയമമെന്ന സവിശേഷത ലഭിക്കുമ്പോഴും അവൻ പ്രവർത്തിച്ചവ മാത്രേ പറഞ്ഞുവച്ചുള്ളൂ എന്നതാണ് ഈ വചനത്തിന്റെ സവിശേഷത. മിഴികൾ എപ്പോഴും ദൈവത്തിലേയ്ക്കും അപരന്റെ ആവശ്യങ്ങളിലേയ്ക്കും തിരിഞ്ഞിരിക്കട്ടെ . എന്നിലും നിന്നിലും അപരർ ക്രിസ്തു കരം ദർശിക്കട്ടെ.