നോമ്പ് രണ്ടാം ശനി (വി.മത്തായി:11: 16 – 19)
സ്നാപകനെ ഭക്ഷണപ്രിയനെന്നും മദ്യപനെന്നും, ക്രിസ്തുവിനെ ചുങ്കക്കാരുടെയും പാപി കളുടെയും സ്നേഹിതൻ എന്നും വിശേഷിപ്പിച്ചവരുണ്ട്. നന്മയെ തിന്മയായി അവതരിപ്പിക്കുന്ന സത്യത്തെ ഏതു വിധേനയും തകർക്കുന്ന ജന സമൂഹത്തിന്റെ ചപലത നിറഞ്ഞ ഭാവം തിരിച്ചറിയേണ്ടതുണ്ട്. ജ്ഞാനം അതിന്റെ പ്രവർത്തികളിൽ നീ തീകരിക്കപ്പെടുമെന്ന ക്രിസ്തു വചനം സദാപി ഓർമ്മിക്കാം. നന്മയെന്നാൽ സത്യമാണ് … സത്യമായ നിലനില്ക്കുക തന്നെ ചെയ്യും.