നോമ്പ് ഒന്നാം വ്യാഴം (വി:മത്തായി : 6:25-34)
ആകുലതയും ഉത്കണ്ഠയും സ്വാഭാവിക പ്രവണതകൾ തന്നെ. പ്രയോജനരഹിതമായ പ്രവണതകൾ എന്നാണ് വചനം ഇവയെ വിശേഷിപ്പിക്കുക. സകലതും അറിയുകയും എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്ന
ദൈവപരിപാലനയുടെ മുൻപിൽ ശിരസ് നമിക്കാനാകണം. ‘ആവശ്യങ്ങൾ അറിയുന്ന പിതാവ്’ എന്ന വിശേഷണം ദൈവം നമുക്ക്
സമീപസ്ഥനാണെന്ന ബോധ്യത്തിലേയ്ക്ക് നമ്മെ വളർത്തട്ടെ. ആകുലതകളും ഉത്കണ്ഠകളും അകറ്റി ദൈവത്തോട് അടുപ്പിക്കുന്നതാകട്ടെ നോമ്പുകാലം.
അനുദിന വചന വിചിന്തനം
Date: