കൈത്ത അഞ്ചാം ബുധൻ (വി.മത്തായി :21:12 – 17) വിശുദ്ധീകരിക്കപ്പെട്ട ദേവാലയമായി ജീവിതത്തെ രൂപപ്പെടുത്താം. നോമ്പും ഉപവാസവും പ്രായശ്ചിത്ത പ്രവർത്തികളും നമ്മെ കൊണ്ടുചെന്നെത്തിക്കേണ്ടത് വിശുദ്ധ ജീവിതത്തിലേയ്ക്കാണ് ക്രിസ്തുവിനും ദൈവരാജ്യത്തിനും യോജിക്കാത്തവയൊന്നും നമ്മിൽ നിന്നുളവാകാതിരിക്കട്ടെ. ദൈവാലയം മറ്റ് വ്യവഹാരങ്ങൾക്കുള്ള വേദിയല്ല. ജീവിതത്തെയും ഹൃദയമാകുന്ന ദൈവാലയത്തെയും ശുദ്ധമാക്കാം , ഒപ്പം സഭയാകുന്ന ദൈവരാജ്യ സംവിധാനത്തിൽ വിശുദ്ധരായി നിലകൊള്ളാം. വിശുദ്ധമായവയും വിശുദ്ധ ഇടങ്ങളും വിശുദ്ധിയോടെ പ്രവർത്തിക്കാൻ പ്രാപ്തരാക്കട്ടെ.
