ശ്ലീഹാ ഏഴാം തിങ്കൾ (വി.മത്തായി : 3:4-12) എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ, അവന്റെ ചെരുപ്പു വഹിക്കാൻ പോലും ഞാൻ യോഗ്യനല്ല… സ്നാപക സ്വരമാണിത്. ക്രിസ്തുവിന് വഴിയൊരുക്കുക എന്ന ദൗത്യം അതിന്റെ ഏറ്റം പൂർണതയിൽ അയാൾ നിർവ്വഹിച്ചു. താൻ ആരെന്നും ദൈവം ആരെന്നുമുള്ള ബോധ്യം അയാൾക്കുണ്ടായിരുന്നു എന്ന് വ്യക്തം. ദൈവത്തിന്റെ മുൻപിൽ തന്റെ നിസ്സാരത ജനത്തോട് വിളിച്ചുപറയാൻ അയാൾ മടി കാണിച്ചില്ല. മരുഭൂമിയിൽ പാകപ്പെടുത്തിയ ആത്മീയതയുടെ കരുത്ത് ദൈവത്തെ പ്രഘോഷിക്കാൻ , മാനസാന്തരത്തിന്റെ സുവിശേഷം പകരാൻ അയാൾക്ക് ശക്തിനല്കി. ദൈവമേ ഞാൻ ആര് നിന്റെ മുൻപിൽ … എങ്കിലും എനിക്കുള്ള യോഗ്യത നീയുണ്ടെന്ന ബലമാണ്. അനുതാപമുള്ള ഒരുക്കമുള്ള ഹൃദയം നല്കി എന്നെ കാക്കണമേ… നിനക്ക് യോജിച്ച ഫലം എന്നിൽ നിന്ന് പുറപ്പെടട്ടെ…
നിനക്ക് യോജിച്ച ഫലം എന്നിൽ നിന്ന് പുറപ്പെടട്ടെ
Date: