ശ്ലീഹാ രണ്ടാം ഞായർ
പരി.ത്രിത്വത്തിന്റെ തിരുനാൾ
(വി.യോഹന്നാൻ : 16:12-15)
പിതാവിന്റെയും പുത്രന്റെയും പൂർണത പരിശുദ്ധാത്മാവാണ്. സത്യത്തിന്റെ പൂർണതയാണ് ദൈവാരൂപി. സ്നേഹത്തിലും സത്യത്തിലും ഒന്നായിരിക്കുന്ന കൂട്ടായ്മയിൽ ത്രിത്വം വസിക്കുന്നു. പരസ്പരം ബഹുമാനിക്കുന്നതിൽ , പരസ്പരം മഹത്വം നല്കുന്നതിൽ ത്രിത്വത്തിലെ മൂന്നാളുകൾ നമുക്ക് മാതൃകയാകട്ടെ.
ത്രിത്വ രഹസ്യത്തെ വിശ്വാസ കണ്ണുകളാൽ ദർശിക്കാനാവട്ടെ.