ഉയിർപ്പ് ഒന്നാം വ്യാഴം
(വി. ലൂക്കാ: 24:36-43)
ഉത്ഥാനത്തിലുള്ള പ്രത്യാശയിൽ കൂടുതൽ സ്ഥിരപ്പെടാൻ സാധിക്കട്ടെ.

ഉത്ഥിതന്റെ ആഗമനം ശിഷ്യർക്ക് അമ്പരപ്പും ഭയമുളവാക്കുന്നുണ്ട്. കൂടെ നടന്നപ്പോഴൊക്കെ ഗുരു ആവർത്തിച്ച് പറഞ്ഞ സഹന മരണങ്ങൾക്ക് അവർ ദൃക്സാക്ഷികളായിരുന്നു എങ്കിലും ഉത്ഥാനത്തെക്കുറിച്ചുള്ള അവന്റെ മൊഴികൾ അവർക്ക് അവിശ്വസനീയമായിരുന്നു എന്ന് വേണം കരുതാൻ. മരണത്തോടെ തീരുന്ന ജീവിതമല്ലിത് എന്ന് നമ്മുടെ കർത്താവ് വെളിവാക്കുന്നു. ഉത്ഥാനത്തിലുള്ള പ്രത്യാശയിൽ കൂടുതൽ സ്ഥിരപ്പെടാൻ ഉയിർപ്പ്കാല ധ്യാനം തുണയ്ക്കട്ടെ.