ഉയിർപ്പ് ഏഴാം ഞായർ
(വി.ലൂക്കാ: 24:44-53)
വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം അവരുടെ മനസ് അവൻ തുറന്നു.
ശിഷ്യഗണത്തിന് പ്രത്യക്ഷനായ ഉത്ഥിതൻ പ്രേഷിതവൃത്തിക്കായി പ്രിയശിഷ്യരെ ഒരുക്കുന്നു. വി.ഗ്രന്ഥം ഗ്രഹിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് ക്രിസ്തുശിഷ്യന്റെ ധർമ്മം. ശിഷ്യർക്കെന്നപോലെ സഹായകനായ ആത്മാവിനെ അവൻ നമുക്കും നല്കിയിരിക്കുന്നു…
വേണ്ടവിധം പ്രാർത്ഥിക്കുവാനും വചനം ഗ്രഹിക്കാനും പ്രഘോഷിക്കാനും ആത്മാവിന്റെ കൃപ ലഭിക്കാൻ പ്രാർത്ഥിക്കാനാകട്ടെ.