ഉയിർപ്പ് നാലാം വ്യാഴം
(വി.യോഹന്നാൻ:6:
52-59)
വി.കുർബാനയാകുന്ന നിത്യജീവന്റെ അപ്പം ക്രിസ്തുതന്നെയാണെന്ന് അവൻ ഉറപ്പിച്ച് പറയുന്നു. വിശ്വാസത്തോടെ വി.കുർബാന സ്വീകരിക്കുന്നവൻ തന്നെയാണ് സ്വീകരിക്കുന്നതെന്ന് കൂടി അവൻ ഉറപ്പിച്ച് പറയുന്നുണ്ട്. നിത്യജീവൻ പ്രദാനം ചെയ്യുന്ന ക്രിസ്തുവിന്റെ ദിവ്യ ശരീരരക്തങ്ങൾ ഭക്തിയോടും യോഗ്യതയോടും കൂടി സ്വീകരിച്ച് ശക്തിപ്രാപിക്കാനാവട്ടെ. സ്വർഗ്ഗയാത്രയ്ക്കുള്ള തിരുപ്പാഥേയമായ ദിവ്യകാരുണ്യം സ്വീകരിച്ച് അനുഗ്രഹം പ്രാപിക്കാം.