ഉയിർപ്പ് നാലാം ബുധൻ
(വി.യോഹന്നാൻ :1:35 -42)
വചനം കേൾക്കുന്ന ശിമയോനിൽ നിന്ന് വചനം ഉറപ്പുള്ള പാറ പോലെ ജീവിക്കുന്ന കേപ്പായിലേയ്ക്കുള്ള ഇടദൂരം ക്രിസ്തുവിനെ കണ്ടുമുട്ടിയതോടെ ചെറുതായി.
വന്നു കാണുക എന്ന ക്രിസ്തു മൊഴി അനുവർത്തിച്ചവർ യഥാർത്ഥ പ്രേഷിതരായി, അപരനെ കൂടി ക്രിസ്തുവിങ്കലേയ്ക്ക് എത്തിച്ചു. ധീരമായ ചില ചുവടുവയ്പുകൾ ആത്മീയ ജീവിതത്തിലെ അവാച്യമായ അത്ഭുതങ്ങളിലേയ്ക്ക് നമ്മെ നയിക്കുമെന്നതിന് ആദ്യ ശിഷ്യന്മാർ സാക്ഷ്യമാണ് …
ക്രിസ്തുവിലേയ്ക്ക് അപരനെ ചേർത്തുപിടിച്ച് മുന്നേറാൻ കഴിയട്ടെ…