ഉയിർപ്പ് നാലാം തിങ്കൾ
(വി.യോഹന്നാൻ:14:15 – 24)
ക്രിസ്തു തന്റെ ശിഷ്യർക്ക് നല്കിയ ഏറ്റം വലിയ സമ്മാനമാണ് പരിശുദ്ധാത്മാവ്. ഞാൻ നിങ്ങളെ അനാഥരായി വിടില്ലെന്ന അവന്റെ മൊഴി പൂർണമാക്കപ്പെടുക സഹായകനായ പരിശുദ്ധാത്മാവിനെ നല്കിയതിലാണ്. ഗുരു സാന്നിധ്യം ശാരീരികമായി ലഭിക്കാത്ത വേളയിൽ അരൂപിയാം ആത്മാവ് ബലമുള്ള സാന്നിധ്യം പകരുമെന്നർത്ഥം.
എന്നേയ്ക്കും കൂടെ വസിക്കുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവേ അങ്ങയെ അറിയാൻ, സ്നേഹിക്കാൻ, സ്വീകരിക്കാൻ എന്നെ സഹായിക്കണമേ.