ഉയിർപ്പ് ഒന്നാം തിങ്കൾ
(വി.യോഹന്നാൻ : 20:11 -23)
ഉത്ഥിതൻ നല്കുന്ന സന്തോഷത്തിൽ സമാധാനമുണ്ട്. മുറിവേറ്റ കൈകളും പാർശ്വവുമാണവന്റെ അടയാളം. മുറിവേറ്റവനിൽ ഉത്ഥിതനെ ദർശിക്കാൻ നമുക്കാകണം. ക്രിസ്തു നല്കിയ ഏറ്റവും നല്ല അന്ത്യ സമ്മാനമാണ് പരിശുദ്ധാത്മാവിന്റെ സഹവാസം. ശിഷ്യർക്കെന്നപോലെ യുഗാന്ത്യം വരെ നമുക്കും ആത്മാവ് നല്കപ്പെട്ടിരിക്കുന്നു. പാപങ്ങൾ ക്ഷമിക്കാൻ കുരിശിൽ മാതൃക നല്കിയശേഷം പാപങ്ങൾ ക്ഷമിക്കാൻ ശിഷ്യരോടെന്നപോലെ നമ്മോടും ആവശ്യപ്പെടുന്നു.
ഉത്ഥാനത്തിന്റെ ആനന്ദം നിലനില്ക്കുന്നതാകട്ടെ. പരിശുദ്ധാത്മാവിനെ മുറുകെ പിടിച്ച് മുന്നേറാം.