നോമ്പ് രണ്ടാം വ്യാഴം (വി.മത്തായി : 5:33-37)
വാക്കുകൾ വൃഥാ ഉപയോഗിക്കരുതെന്ന് ക്രിസ്തു . ദൈവനാമം വ്യാജമായി ഉപയോഗപ്പെടുത്തുന്നവൻ ദൈവത്തെയാണ് തള്ളിപ്പറയുക. സത്യസന്ധമായവ മാത്രം സംസാരവിഷയമാകണം എന്ന് സാരം. വാക്കിന്റെ ആധികാരികതയാണ് ഒരുവന്റെ തനിമ വെളിവാക്കുക. ‘വചനം ‘ദൈവമായിരുന്നു’ എന്ന സുവിശേഷ വാക്യം ഓർമ്മിക്കുക. ‘ഉണ്ടാകട്ടെ’ എന്ന ഒറ്റ വാക്കാൽ രൂപപ്പെടുത്തപ്പെട്ടതാണ് സർവ്വവും എന്നതും മറക്കാതിരിക്കാം. നാവിൽ നിന്ന് പുറപ്പെടുന്ന ഒരോ വാക്കും സുവിശേഷമാകട്ടെ.