തീരദേശ മേഖലയിലും മലയോര ജില്ലകളിലും ഇടവിട്ട് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നീലഗിരി, ഈറോഡ്,കോയമ്പത്തൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
കനത്ത മഴ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ചെങ്കൽ പേട്ട് ജില്ലയിലെയും പുതുച്ചേരിയിലെയും സ്കൂളുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ചു. തീരദേശമേഖലകളിൽ കാറ്റിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ചെന്നൈയിൽ നിന്നുള്ള ആറ് വിമാനങ്ങൾ ഇന്നലെ റദ്ദാക്കിയിരുന്നു.
മഴയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ നാല് പേരാണ് മരിച്ചത്. ചെന്നൈ നഗരത്തിലെ ഭൂരിഭാഗം ഇടങ്ങളിലെയും വെള്ളക്കെട്ട് ഒഴിവായി. ഡിറ്റ്‌വ നാശം വിതച്ച ശ്രീലങ്കയിൽ മരണം 390 ആയി. 252 പേരെ കാണാതായി. രാജ്യത്ത് രക്ഷാപ്രവർത്തനം പുരോഗമിയ്ക്കുകയാണ്.














