പശ്ചിമേഷ്യയിൽ രക്തരൂക്ഷിതമായ പോരാട്ടം തുടരുമ്പോഴും, അതിനേക്കാൾ തീവ്രമായ സൈബർ യുദ്ധത്തിലാണ് ഇറാനും അമേരിക്കയും. രണ്ടാഴ്ചയായി ഇന്റർനെറ്റ് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ട ഇറാനിൽ, ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് റെവല്യൂഷണറി ഗാർഡുകൾ (IRGC)
അയക്കുന്ന സന്ദേശങ്ങൾ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇറാൻ യുദ്ധത്തിൽ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും അമേരിക്കൻ താവളങ്ങൾ നിശ്ചലമായെന്നും അവകാശപ്പെടുന്ന സന്ദേശങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുന്നത്.













