ഇന്ത്യൻ വ്യോമ സേന വിമാനത്തിന് നേരെ സൈബർ ആക്രമണം. ജിപിഎസ് സ്പൂഫിങ്ങിലൂടെ വിമാനത്തിന്റെ ലക്ഷ്യം തെറ്റിക്കാൻ ശ്രമിച്ചു. സംഭവം ശ്രദ്ധയിൽ പെട്ട പൈലറ്റുമാർ ഇന്റേണൽ നാവിഗേഷൻ സിസ്റ്റം ഉപയോഗിച്ചു.
മ്യാന്മാർ ദുരിതാശ്വാസ പ്രവർത്തന ദൗത്യത്തിനിടെയാണ് സൈബർ ആക്രമണം ഉണ്ടായത്. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനമാണ് ജിപിഎസ്-സ്പൂഫിംഗ് ആക്രമണം നേരിട്ടത്.