ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര തീയതി നിശ്ചയിക്കാൻ കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ. പൊതുദർശനത്തിനായി മൃതദേഹം നാളെ സെന്റ് പീറ്റേഴ്ശ്സ് ബസലിക്കയിൽ എത്തിക്കും. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ
മൃതദേഹം എപ്പോൾ സെന്റ് പീര്റേഴ്സ് ബസലിക്കയിലേക്ക് മാറ്റണം , സംസ്കാര തീയതി തുടങ്ങിയവ തീരുമാനിക്കുന്നതിനുള്ള കർദിനാൾമാരുടെ യോഗമാണ് വത്തിക്കാനിൽ പുരോഗമിക്കുന്നത്. പുതിയ
പോപ്പിനെ തിരഞ്ഞെടുക്കുന്നത് വരെ കാമെർലെംഗോ എന്ന പദവിയിലുള്ള കർദിനാളാണ് ചുമതല വഹിക്കുക. നിലവിൽ കർദിനാൾ കെവിൻ ഫാരലാണ് കാമെർലെംഗോ.