ചാരവൃത്തിക്ക് അറസ്റ്റിലായ സിആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മോത്തി റാം ജാട്ട് നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറിയതയി കണ്ടെത്തല്‍. ഭീകരവാദികളുടെ സ്ഥാനം, സിആര്‍പിഎഫിന്റെ നീക്കം,ഉദ്യോഗസ്ഥരുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ കൈമാറിയെന്നാണ്
വിവരം. പാക് ഏജന്റില്‍ നിന്നും മോത്തി റാം ജാട്ട് മാസപ്പടി പറ്റിയതായി കണ്ടെത്തി. പ്രതിമാസം 3500 രൂപയും നിര്‍ണ്ണായക രേഖകള്‍ക്ക് 12000 രൂപയുമാണ് കൈപ്പറ്റിയത്. ചണ്ഡിഗഡില്‍ നിന്നുള്ള
മാധ്യമ പ്രവര്‍ത്തകര്‍ എന്നപേരിലാണ് പാക് ചാരന്മാര് വിവരങ്ങള്‍ ശേഖരിച്ചത് എന്നും കണ്ടെത്തല്‍. തുക ഇയാളുടെ അക്കൗണ്ടിലേക്കോ ഭാര്യയുടെ അക്കൗണ്ടിലേക്കോ ആണ് നല്‍കുക.