ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തില്‍ ക്രൊയേഷ്യന്‍ ടീമിന് 43 ലക്ഷം രൂപ പിഴ. ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിനിടെ കാനഡയുടെ ഗോള്‍കീപ്പര്‍ മിലന് ബോര്‍ഗനോട് ക്രൊയേഷ്യന്‍ ആരാധകര്‍ മോശമായി പ്രതികരിച്ചതിനെ തുടര്‍ന്നാണ് പിഴ വിധിച്ചത്. സെര്‍ബ് വംശജനായ മിലാന് ബോര്ഗന് കാനഡയിലേക്ക് കുടിയേറിയിരുന്നു. ഇതു സൂചിപ്പിച്ചുകൊണ്ട് ആരാധകര്‍ ബോര്‍ജനെ അപഹസിക്കുന്ന പാട്ടുപാടുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്തു എന്നാണ് ആരോപണം. ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യ വെള്ളിയാഴ്ച ബ്രസീലിനെ നേരിടും. അല്‍ റയ്യാന്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30-നാണ് കിക്കോഫ്.
ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തില്‍ ക്രൊയേഷ്യന്‍ ടീമിന് 43 ലക്ഷം രൂപ പിഴ
Date: