കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. ദിനേശന്‍ എന്നയാളെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്.
തന്റെ കടയടച്ച് മടങ്ങുമ്പോള്‍ ദിനേശനെ അക്രമി സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് ബിജെപി-സിപിഐഎം സംഘര്‍ഷമുണ്ടായ പ്രദേശത്ത് തന്നെയാണ് ഇന്നും ആക്രമണമുണ്ടായത്. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച
കേസിലെ പ്രതി കൂടിയാണ് ദിനേശന്‍. ബിജെപി പ്രവര്‍ത്തകര്‍ ഇതിന് പകരം ചോദിക്കാന്‍ നടത്തിയ ആക്രമണമാണിതെന്ന് ആരോപണമുയരുന്നുണ്ട്.












