നിലമ്പൂരിൽ സ്വതന്ത്രനെ മത്സരിപ്പിക്കാൻ സിപിഐഎം. പാർട്ടി സ്ഥാനാർഥി നിലമ്പൂരിൽ വേണ്ടെന്നാണ് ധാരണ. ഇന്ന് തിരുവനന്തപുരത്ത് തുടരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനമുണ്ടാകും. മൂന്ന് സ്വാതന്ത്രരുടെ പേരാണ് അവസാന പട്ടികയായി നിലമ്പൂർ മണ്ഡലത്തിന്റെ
ചുമതലയുള്ള എ വിജയരാഘവനും എം സ്വരാജും സംസ്ഥാന സെക്രട്ടേറിയറ്റിൽ അവതരിപ്പിക്കുക. നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിലായിരിക്കില്ല സ്ഥാനാർഥി മത്സരിക്കുക. പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിക്കാണ് മണ്ഡലത്തിൽ വിജയിക്കാൻ സാധിക്കുക എന്ന വിലയിരുത്തലിന്റെ
അടിസ്ഥാനത്തിലാണ് നിർണായകമായ തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം 12 മണിക്ക് ചേരുന്ന സിപിഐഎം നിലമ്പൂർ മണ്ഡലം കമ്മറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്യും.













