സിപിഐഎം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും. മുതിർന്ന പൊളിറ്റ് ബ്യൂറോ അംഗം ബി വി രാഘവുലുവാണ് റിപ്പോർട്ട് അവതരിപ്പിക്കുക. രാഷ്ട്രീയ പ്രമേയത്തിലും രാഷ്ട്രീയ
അവലോകന റിപ്പോർട്ടിന്മേലുമുള്ള പൊതു ചർച്ച ഇന്ന് പൂർത്തിയാകും. ചർച്ചയ്ക്ക് പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് മറുപടി പറയും. ചർച്ചയിൽ ഉയർന്ന ഭേദഗതികൾ കൂടി പരിഗണിച്ച് രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീരിക്കും.