അതൃപ്തി അറിയിച്ച കോട്ടയത്തെ മുതിര്‍ന്ന സി പി ഐ എം നേതാവ് സുരേഷ് കുറുപ്പ് പാര്‍ട്ടി വിടില്ല. പാര്‍ട്ടി വിടുമെന്നത് വ്യാജ പ്രചാരണമാണെന്നാണ് സുരേഷ് കുറുപ്പ് പറയുന്നത്. അതേസമയം ആവശ്യപ്പെടുന്ന ഘടകത്തില്‍ കുറുപ്പിനെ ഉള്‍പ്പെടുത്തണമെന്നാണ് സിപിഐഎം നിലപാട്. തന്നെക്കാള്‍ ജൂനിയര്‍ ആയവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയതോടെയാണ് സുരേഷ് കുറുപ്പ് അതൃപ്തി പ്രകടിപ്പിച്ചത്.
പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ അവസാനദിവസം വിട്ടു നിന്നതും ഇതിനാലാണ്. പിന്നാലെ ജില്ലാ കമ്മിറ്റിയില്‍ നിന്നും അടക്കം സുരേഷ്‌കുറിപ്പിന് ഒഴിവാക്കി. ഇതോടെയാണ് മറ്റു പാര്‍ട്ടിയിലേക്ക് സുരേഷ് കുറുപ്പ് പോകുമെന്ന് സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹം സജീവമായത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision