ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി പ്രവർത്തകരുടെ മനോവീര്യം കെടുത്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ല സമ്മേളനം. കോഴിക്കോട്ടെ സ്ഥാനാർഥികൾക്ക് മുതിർന്ന നേതാക്കളുടെ പിന്തുണ കിട്ടിയില്ലെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
വിവാദമായ പി എസ് സി നിയമന കോഴ ആരോപണം പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കിയതായും വിലയിരുത്തി. സമ്മേളനം രണ്ടാം ദിനവും തുടരുകയാണ്.