ഇഡിയെ കാണിച്ച് പേടിപ്പിക്കാന്‍ നോക്കണ്ടെന്ന് എ സി മൊയ്തീന്‍. ഇഡിക്ക് മുന്നില്‍ പകച്ചു പോകുന്ന പ്രസ്ഥാനമല്ല സിപിഐഎമ്മെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പടുത്തപ്പോള്‍ രാഷ്ട്രീയ ലാഭം
ഉണ്ടാക്കാനുള്ള ശ്രമമാണ് ബിജെപിയുടേത്. റോഷനെയും എംഎസ് വര്‍ഗീസിനെയും അറിയില്ലെന്നും എ സി മൊയ്തീന്‍ വ്യക്തമാക്കി. കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്
ഡയറക്ടറേറ്റ് ഇന്ന് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിപിഐഎം പാര്‍ട്ടിയെയും തൃശ്ശൂര്‍ ജില്ലയിലെ മൂന്ന് മുന്‍ ജില്ലാ സെക്രട്ടറിമാരെയടക്കം പ്രതികളാക്കിയാണ് കുറ്റപത്രം.
മുന്‍മന്ത്രി എ സി മൊയ്തീന്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിക്കുന്നതിന് കൂട്ടുനിന്നു എന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.












