വയനാട്ടില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേ ഐസി ബാലകൃഷ്ണന് എംഎല്‍എക്ക് നേരെ കരിങ്കൊടി പ്രതിഷേധം. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടാണ് കരിങ്കൊടി കാട്ടിയത്. എംഎല്‍എയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
രാവിലെ പത്തരയോടെയാണ് സംഭവം. ചുള്ളിയോട് എന്ന അമ്പലവയലിനടുത്തുള്ള പ്രദേശത്ത് നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനാണ് എംഎല്‍എ എത്തിയത്. ഇതിനിടയിലാണ് പ്രതിഷേധം ഉണ്ടായത്. ഒരു വിഭാഗം സിപിഐഎം – ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചത് എന്നാണ് എംഎല്‍എ ആരോപിക്കുന്നത്. അവര്‍ കരിങ്കൊടിയുമായി എത്തുകയായിരുന്നു.













