കാസർകോട് ∙ കോവിഡ് രോഗികളുടെ എണ്ണം ആയിരങ്ങളിൽ നിന്ന് പത്തിൽ താഴെ ആയി കുറഞ്ഞതോടെ കാസർകോട് ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി ഇനി എന്തു ചെയ്യും എന്ന കാര്യത്തിൽ അവ്യക്തത. ആശുപത്രിയെ ഏതു രീതിയിൽ ഇനി പ്രയോജനപ്പെടുത്താം എന്നതു സംബന്ധിച്ചു ആരോഗ്യവകുപ്പ് ഡയറക്ടറോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ടാറ്റ കോവിഡ് ആശുപത്രി എൻഡോസൾഫാൻ പാലിയേറ്റീവ് കെയർ ആശുപത്രിയാക്കി മാറ്റണമെന്ന് സുപ്രീംകോടതിയിൽ ആവശ്യമുന്നയിക്കാൻ സെർവ് കലക്ടീവ് കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്, എൻഡോസൾഫാൻ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകുന്നതു സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതി പരിഗണിക്കുന്ന ഏപ്രിൽ 4ന് ഈ ആവശ്യം അഭിഭാഷകൻ കോടതിയിൽ ഉന്നയിക്കും.