രാജ്യത്ത് കൊവിഡ് കേസുകൾ നാലായിരത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് 3,961 ആക്ടീവ് കേസുകളാണ് ഉള്ളത്. 24 മണിക്കൂറിനിടെ രാജ്യത്ത് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.
കേരളത്തിൽ 1,435 പേർ നിലവിൽ കൊവിഡ് ബാധിതരാണ്. 31 കൊവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിൽ 483, മഹാരാഷ്ട്ര 506, ഗുജറാത്ത് 338 കേസുകൾ
എന്നിങ്ങനെയാണ് കണക്കുകൾ. കേരളം കൃത്യമായി കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കേസുകൾ വർദ്ധിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.