തിരുവനന്തപുരത്ത് ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ മൃതദേവുമായി കിളിമാനൂര്‍ സ്റ്റേഷനില്‍ ബന്ധുക്കളുടെ പ്രതിഷേധം.ഇന്നലെ മരിച്ച കുന്നുമ്മല്‍ സ്വദേശി രജിത്തിന്റെ
മൃതദേഹവുമായിട്ടായിരുന്നു പ്രതിഷേധവും തുടര്‍ന്നു സംഘര്‍ഷവും ഉണ്ടായത്. ഒടുവില്‍ വര്‍ക്കല ഡിവൈഎസ്പിഅന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.













