സാഹോദര്യം സാമൂഹികബന്ധങ്ങള്‍ വളരാന്‍ ഇടയാക്കുന്നു; എന്നാല്‍ പരസ്പരം സംരക്ഷിക്കാനാവണമെങ്കില്‍ ഒറ്റജനത എന്നു ചിന്തിക്കാനുള്ള ധൈര്യം നമുക്കുണ്ടാവണം. ഞാന്‍, എന്റെ ഗോത്രം, എന്റെ കുടുംബം, എന്റെ സ്‌നേഹിതന്‍ എന്ന നിലയിലല്ല. നിര്‍ഭാഗ്യവശാല്‍ ഈ വിഭാഗത്തില്‍—ജനങ്ങള്‍—മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. അതിന് ജനങ്ങളാല്‍ നിര്‍മ്മിതമായ ഗവണ്മെന്റ് എന്ന ആശയം തന്നെ ഉന്മൂലനം ചെയ്യുന്നതിലേക്ക് നയിക്കാന്‍ കഴിയും.
സമൂഹം എന്നത് കേവലം വ്യക്തികളുടെ ഒരു കൂട്ടം എന്നതിലുമുപരിയാണ് എന്നു സ്ഥാപിക്കാന്‍ നാം ആഗ്രഹിക്കുന്നു എങ്കില്‍ ”ജനങ്ങള്‍” എന്ന പദം ആവശ്യമായിത്തീരും. അത് ജനാധിപത്യസിദ്ധാന്തത്തിനു തുല്യമല്ല. അല്ല. അത് മറ്റൊന്നാണ്. ജനങ്ങള്‍. തീര്‍ച്ചയായും, ഒരു പൊതുതാത്പര്യത്തിലെത്തിച്ചേരുന്നില്ലെങ്കില്‍ ഒരു ദീര്‍ഘകാല പദ്ധതി നടപ്പിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. സുഖമാക്കപ്പെട്ട ഹൃദയമുള്ള ഒരു ജനാധിപത്യം ഭാവിക്കുവേണ്ടി സ്വപ്നങ്ങള്‍ വളര്‍ത്തുന്നത് തുടരുന്നു. അത് വ്യക്തിപരവും സാമൂഹികവുമായ പങ്കാളിത്തം ആവശ്യപ്പെടുകയും അതില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഭാവിയെക്കുറിച്ചു സ്വപ്നം കാണുക. അതിനെ ഭയപ്പെടരുത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision