രാജ്യത്തെ പാചക വാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭക്ഷണശാലകള്‍ക്ക് നിര്‍ദേശവുമായി നാഷണല്‍ റെസ്റ്റോറന്റ് അതോരിറ്റി ഓഫ് ഇന്ത്യ. മെനുവില്‍ നിയന്ത്രണം നടപ്പിലാക്കണമെന്നും കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നുമാണ് നിര്‍ദേശം.
ഇന്ധനക്ഷാമമില്ലെന്ന് കേന്ദ്രം വ്യക്തമാക്കുമ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ പാചകവാകത പ്രതിസന്ധിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കര്‍ണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങൡ വിവിധ ഭക്ഷണശാലകള്‍ വന്‍ പ്രതിസന്ധി നേരിട്ടുവരികയാണ്.
ഇതിനിടയിലാണ് നാഷണല്‍ റെസ്റ്റോറന്റ് അതോരിറ്റി ഓഫ് ഇന്ത്യയുടെ ചില സുപ്രധാന നിര്‍ദേശങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. ഇന്ധനം ലാഭിക്കാന്‍ ഭക്ഷണശാലകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നതാണ് ഇതിലെ പ്രധാനപ്പെട്ട നിര്‍ദേശം.













