ശ്രവിക്കുന്ന സഭയകാൻ സിനഡ് സഹായിക്കും: കർദിനാൾ മാരിയോ ഗ്രെച്ച്

spot_img

Date:

ബാങ്കോക്ക്: സംസാരിക്കുന്നതിനു പകരം ശ്രവിക്കുന്ന സഭയാകാനുള്ള ശ്രമമാണ് സിനഡ് നടത്തുന്നതെന്ന് സിനഡ് സെക്രട്ടറി കർദിനാൾ മാരിയോ ഗ്രെച്ച് പ്രസ്താവിച്ചു.

ബാങ്കോക്കിൽ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ഏഷ്യൻ കോണ്ടിനെന്റൽ അസംബ്ലിയിൽ സംബന്ധിക്കുന്ന സീറോമലബാർ സഭയുടെ പ്രതിനിധികളായ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഡോക്ടറയ്ക്കൽ കമ്മീഷൻ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ, സഭാ വക്താവ് ഡോ. കൊച്ചുറാണി ജോസഫ് എന്നിവർ സിനഡ് ജനറൽ സെക്രട്ടറി കർദിനാൾ മരിയോ ഗ്രെച്ച്, സിനഡ് അണ്ടർ സെക്രട്ടറി റവ. നതാലി ബെക്വാർട്ട് എന്നിവർക്കൊപ്പം

സംസാരിക്കാൻ ശേഷിയില്ലാത്തവരുടെയും സ്വരം കേൾപ്പിക്കാൻ പാടുപെടുന്നവരുടെയും സ്വരം കേൾക്കാൻ സഭ തയാറാകണം. മിശിഹായുടെ പ്രവാചക ദൗത്യത്തിൽ പങ്കുചേരാൻ സഭയുടെ പങ്കാളിത്ത സ്വഭാവം ഉതകും. എല്ലാവരെയും കേൾക്കുന്നതുപോലെ പ്രധാനമാണ് ഉത്ഥാനം ചെയ്ത കർത്താവിൻറെ സ്വരം കേൾക്കുന്നതും. ആ സ്വരം കേൾക്കാൻ സിനഡിലുള്ള സകലരും പ്രാപ്തരാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ബാങ്കോക്കിൽ നടക്കുന്ന സാർവത്രികസഭാ സിനഡിൻറെ കോണ്ടിനെന്റൽ ജനറൽ അസംബ്ലിയിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു കർദിനാൾ.

സമ്മേളനത്തിനു പ്രാരംഭമായി നടന്ന വിശുദ്ധ കുർബാനയിൽ ടോക്കിയോ ആർച്ച്ബിഷപ് തർസീസിയോ ഇസാവോ കിക്കുച്ചി എസിഡി മുഖ്യകാർമികത്വം വഹിച്ചു. ലോകത്തിനു പ്രത്യാശ നല്കാനുള്ള വലിയ ദൗത്യം സഭയ്ക്കുണ്ടെന്നു പറഞ്ഞ അദ്ദേഹം സഭ നിരാശയും സന്താപവുമല്ല വിതയ്ക്കേണ്ടതെന്ന് ഓർമിപ്പിച്ചു. അസംബ്ലിയുടെ ഭാഗമായ ഗ്രൂപ്പ് ചർച്ചകളാണ് ഇന്നലെ നടന്നത്. അസംബ്ലി നാളെ സമാപിക്കും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related