ഇന്ത്യയുടെ ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യം ഹനിക്കപ്പെടരുത്: ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ

Date:

കൊച്ചി: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യവും ഹനിക്കപ്പെടരുതെന്നു കെആർഎൽസിസി – കെആർഎൽസിബിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ.

കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 41-ാം ജനറ ൽ അസംബ്ലി ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏക വ്യക്തിനിയമം അഭിപ്രായസമന്വയമില്ലാതെ ഏകപക്ഷീയമായി നടപ്പാക്കരുതെന്നും ദീർഘമായ ചർച്ചകൾക്കു ശേഷമാണ് ഏക വ്യക്തിനിയമം നടപ്പാക്കുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരെയും അംഗീകരിക്കുന്നതായിരിക്കണം വ്യക്തിനിയമം. മണിപ്പുരിൽ മനുഷ്യജീവന് വിലകൊടുക്കുന്ന ഭരണാധികാരികൾ ആവശ്യമാണ്. അവിടെ നടക്കുന്ന കാര്യങ്ങൾ ലജ്ജാകരമാണ്. ഏതു വിഭാഗത്തിൽപ്പെട്ടവരായാലും മനുഷ്യരാണ് അവിടെ മരിക്കുന്നത്. എല്ലാവരെയും ഒരുമിച്ചു കാണുന്ന സംസ്കാരമാണ് ആവശ്യമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അനുഗ്രഹപ്രഭാഷണം നടത്തി.

ദലീമ ജോജോ എംഎൽഎ, ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ബിഷപ്പ് ഡോ. ആർ. ക്രിസ്തുദാസ്, റവ.ഡോ. ജിജു അറക്കത്തറ, പി.ജെ. തോമസ്, എബി കുന്നേപ്പറമ്പിൽ, ഫാ. തോമസ് തറയിൽ, ഷിബു ജോസഫ് എന്നിവർ പ്രസംഗിച്ചു. ഡോ. മോഹൻ ഗോപാൽ, എ.ജെ. ഫിലിപ്പ് എന്നിവർ വിഷയാവതരണങ്ങൾ നടത്തി. കെആർഎൽസിസി മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ് മോഡറേറ്ററായിരുന്നു. കൊച്ചി രൂപതയുടെ ആതിഥേയത്വത്തിലുള്ള ത്രിദിനസമ്മേളനത്തിൽ 12 രൂപതകളിലെ മെത്രാന്മാരും പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സമ്മേളനം നാളെ സമാപിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...