നമ്മെക്കുറിച്ചും നമ്മളുടെ ആവശ്യങ്ങളെക്കുറിച്ചും മാത്രം നാം നിരന്തരം ചിന്തിക്കുമ്പോൾ ആനന്ദത്തിന്റെ ആത്മാവ് നഷ്ടപ്പെടും. ഭാവിയെ പ്രത്യാശയോടെ കാത്തിരിക്കു ന്നതിനുപകരം നാം അതിനെ ആശങ്കയോടെ വീക്ഷിക്കുന്നു. ലൗകികമായ ആകുലതകളിൽ അകപ്പെട്ട്, നാം ദൈവപരിപാലനയുടെ പ്രവർത്തനങ്ങളോടു തുറവില്ലാത്തവരാകുന്നു.
പരിശുദ്ധാത്മാവ് നമുക്കു നൽകുന്ന പ്രതീക്ഷയോടെ എങ്ങനെ കാത്തിരിക്കണമെന്നു നമുക്ക് അറിയില്ല. വിശുദ്ധ പൗലോസിന്റെ വാക്കുകൾ അലസതയിൽ നിന്നും നമ്മെ ഉണർത്താനുള്ള മറുമരുന്നായി വർത്തിക്കും: ‘ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ’ . ആകുലത നമ്മെ കീഴ്പ്പെടുത്തുമ്പോൾ അതു നമ്മെ നശിപ്പിക്കുന്നു. വേദന, ശാരീരികവേദനയും കുടുംബത്തിലെ ദുരന്തങ്ങൾ സൃഷ്ടിക്കുന്ന വേദനയും ഒരേകാര്യമാണ്, എന്നാൽ ആകുലത തികച്ചും വ്യത്യസ്തമാണ്. ക്രൈസ്തവർ എന്ന നിലയിൽ നമ്മൾ ആകുലരാകരുത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













