കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: AKCUASC

Date:

കൊച്ചി : മെയ് മാസത്തിലെ അവധിക്ക് ശേഷം ജൂൺ ഒന്നിന് കോളേജിൽ തിരിച്ചുവന്ന വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ വച്ച് ജീവൻ വെടിഞ്ഞ സാഹചര്യം അങ്ങേയറ്റം വേദനാജനകമാണ്. വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. ഈ വിഷയത്തിൽ കോളേജ് അധികൃതർ നൽകിയ പരാതിയിൽ അന്വേഷണ വിവരങ്ങൾ പുറത്ത് വിടാൻ പോലീസ് തയ്യാറാകണം. ഇതിന്റെ പിന്നിലെ കാരണക്കാരായവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരികയും വേണം.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന നിലവാരം പുലർത്തുന്ന കാഞ്ഞിരപ്പള്ളി കോളേജിനെതിരെ, അടുത്ത അധ്യായന വർഷത്തിലെ അഡ്മിഷൻ ആരംഭിക്കാനിരിക്കെ, മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലുള്ള സമരത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

മരണം നടന്ന് രണ്ട് ദിവസത്തിന് ശേഷം കോളേജിനെതിരെ നടക്കുന്ന അക്രമങ്ങളിൽ സംഘടിത സ്വഭാവമുളളതായും ഗൂഢാലോചന ഉള്ളതായും ബോധ്യമായിരിക്കുകയാണ്. യൂണിവേഴ്സിറ്റി നിയമം അനുസരിച്ച് കോളേജിൽ ക്ലാസ്സിനുള്ളിൽ മൊബൈൽ ഫോൺ അനുവദനീയമല്ലയെന്നിരിക്കെ, ക്ലാസ്സിനിടയിൽ മൊബൈൽ ഉപയോഗിച്ചതിന് മൊബൈൽ ഫോൺ മേടിച്ച് വച്ച്, അധികൃതർ വീട്ടിൽ വിവരം അറിയിക്കുകയുണ്ടായി.അതിനെ വളച്ചൊടിച്ച് കോളേജ് അധികൃതരെ മോശക്കാരാക്കാനുളള ശ്രമം പുറത്തുനിന്നുള്ള തല്പരകക്ഷികളുടെ നേതൃത്വത്തിൽ സംഘടിതമായി നടത്തുന്നു. അധ്യാപകരെ തടഞ്ഞുവെച്ചും ഉപദ്രവിച്ചും അപകീർത്തിപ്പെടുത്തിയും സ്ഥാപനങ്ങൾക്ക് കേടുപാട് വരുത്തിയും നടത്തുന്ന പ്രതികരണങ്ങൾ അംഗീകരിക്കാനാവില്ല. ഇത്തരം സംഘടിത നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ നടപടി ഉണ്ടാകണം.നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സ്ഥാപനങ്ങളെ തകർക്കുവാൻ ലക്ഷ്യം വെച്ച് നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കാനാകില്ലയെന്നും,കൃത്യമായ നടപടികൾ സ്വീകരിക്കുവാൻ സർക്കാരും പോലീസും തയ്യാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ മുൻവിധിയോടെയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലായതിൽ അസോസിയേഷൻ ഉത്കണ്ഠ പ്രകടിപ്പിച്ചു.

കോളേജിന്റെ സംരക്ഷണവും വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷവും അടിയന്തരമായി ഉറപ്പുവരുത്തണമെന്നും അസോസിയേഷൻ ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജനാധിപത്യ രീതിയിൽ ശക്തമായി പ്രതിഷേധിക്കുവാൻ അസോസിയേഷൻ നിർബന്ധിതരായി തീരും . ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ സംരക്ഷണവും ശ്രദ്ധയും ഏറ്റവും അടിയന്തരമായി ഉണ്ടാകണമെന്ന് സമിതിക്കുവേണ്ടി പ്രസിഡന്റ് ഫാദർ ജിബി, ജനറൽ സെക്രട്ടറി ഫാദർ ബേബി, വൈസ് പ്രസിഡണ്ടും പിആർഒയുമായ ഡോക്ടർ ചാക്കോ കാളംപറമ്പിൽ എന്നിവർ അഭ്യർത്ഥിച്ചു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ 2024 നവംബർ 10

2024 നവംബർ 10 ഞായർ...

രത്‌നഗിരി ചെറുപുഷ്പ്പ മിഷൻ ലീഗ് നു ചരിത്ര നിമിഷം

കേരള സംസ്ഥാനത്തെ ഏറ്റവും മികച്ച ശാഖയ്ക്കുള്ള GOLDEN STAR പുരസ്‌കാരം CML...

കേരള സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ഷിനോജ് എസ്

കേരള സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ഷിനോജ് എസ്....

കേരള മണ്‍പാത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനം

ഏറ്റുമാനൂര്‍:കേരള മണ്‍പാത്രനിര്‍മാണസമുദായസഭ(കെ.എം.എസ്.എസ്.)കോട്ടയം ജില്ലാസമ്മേളനം തുടങ്ങി.രാവിലെ ജില്ലാപ്രസിഡന്റ് പി.കെ.സാബുകൊടിഉയര്‍ത്തി.പട്ടിത്താനം ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന...