കൊച്ചി: വേർപിരിയാൻ വെമ്പൽ കൊള്ളുന്ന മനുഷ്യർക്കിടയിൽ ബന്ധങ്ങൾ വിളക്കിച്ചേർക്കാനുള്ള സ്ത്രീകളുടെ കഴിവ് കുടുംബത്തിലും സമൂഹത്തിലുമുള്ള സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കെസിബിസി വിമൻസ് കമ്മീഷൻ ചെയർമാൻ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ.
കമ്മീഷൻ സംസ്ഥാന നേതൃക്യാന്പ് പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സിബിസിഐ കമ്മീഷൻ സെക്രട്ടറി സിസ്റ്റർ നവ്യ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ഷീജ ഏബ്രഹാം പീടികയിൽ, ആനി ജോസഫ്, ഡോ. കെ.വി. റീത്താമ്മ, ലിസി ജോസ്, മീന റോബർട്ട്, ലീന ജോർജ് , ആൻസി മാത്യു എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavisio