സംസ്ഥാന കോൺഗ്രസിലെ പുന:സംഘടന സംബന്ധിച്ച പട്ടികയുമായി KPCC നേതൃത്വം ഡൽഹിയിലേക്ക്. കെപിസിസി അധ്യക്ഷനും വർക്കിങ്ങ് പ്രസിഡൻറുമാരുമാണ്
ഹൈക്കമാൻഡുമായുളള ചർച്ചകൾക്കായി ഡൽഹിയിലെത്തുന്നത്. ഈ മാസം 10 ഓടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത. സ്വന്തം പക്ഷത്ത് നിൽക്കുന്ന നേതാക്കളെ ഡി.സി.സി
തലപ്പത്ത് നിന്ന് ഒഴിവാക്കുന്നതിൽ എതിർപ്പറിയിച്ച്
പ്രധാന നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.












