നിയമസഭ തിരഞ്ഞെടുപ്പിൽ 40 സ്ഥാനാർഥികളുടെ പട്ടിക തയ്യാറാക്കി സ്ക്രീനിങ് കമ്മിറ്റി. സിറ്റിങ്, സംവരണ മണ്ഡലങ്ങൾ, ഒറ്റ പേരിലേക്കെത്തിയ മണ്ഡലങ്ങൾ എന്നിവിടങ്ങളിലെ സ്ഥാനാർഥികൾ ആദ്യ പട്ടികയിൽ ഉണ്ടാകും.
സംവരണ സീറ്റുകളിൽ ധാരണയിലെത്താൻ കൊടിക്കുന്നിൽ സുരേഷ് എംപിയുമായി സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.
സ്ഥാനാർഥി പ്രഖ്യാപനം വി.ഡി സതീശൻ്റെ യാത്രക്ക് ശേഷം മതിയെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.
ഈ മാസം 22ന് ചേരുന്ന യോഗത്തിന് ശേഷമാകും ആദ്യഘട്ട പട്ടികയുണ്ടാവുക. തയാറാക്കിയ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കേരളത്തിൽ നിന്ന് ഡൽഹിയിലെത്തുന്ന നേതാക്കൾ ഹൈക്കമാൻഡിന് കൈമാറും. ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.












