ബിപി അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന തലക്കാട് മണ്ഡലം കമ്മിറ്റി ഓഫീസ് ആണ് പൂട്ടിയത്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം കോൺഗ്രസ് ഭരിക്കുന്ന തലക്കാട് സർവീസ് സഹകരണ ബാങ്കിൽ കോഴ വാങ്ങി നിയമനം നടത്തി.
എന്നാൽ ലഭിച്ച പണം പാർട്ടിക്ക് നൽകാതെ കോൺഗ്രസ് നേതാക്കളായ ബാങ്ക് ഡയറക്ടേഴ്സ് കൈവശപ്പെടുത്തി എന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് ഓഫീസ് പൂട്ടിയത് എന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്.