ചൂരൽമല ദുരന്തത്തിൽ കോൺഗ്രസും ലീഗും പിരിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ വീടുകൾ നിർമ്മിക്കുക എന്നതായിരുന്നു ആദ്യത്തെ ധാരണ.
അതിൽനിന്ന് മാറിയാണ് ഈ രണ്ടു കൂട്ടരും സ്വന്തം നിലയ്ക്ക് പ്രഖ്യാപിച്ചത്. അതൊന്നും നേരത്തെ ഉണ്ടായിരുന്ന ധാരണയല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2016-21 ൽ 5715.92 കോടി രൂപയും 2021-26 ൽ 2569.15 കോടി രൂപയും അനുവദിച്ചു. 2011 16 കാലയളവിൽ ധനസഹായം ഉത്തരവായെങ്കിലും നൽകാനുണ്ടായിരുന്നത് 29930 അപേക്ഷകൾ. ഇതിൽ 36.40 കോടി രൂപ 2016 ൽ വന്ന സർക്കാരാണ് അനുവദിച്ചത്.












