ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിൽ ആദ്യ തൊഴിലാളി പ്രസ്ഥാനത്തിന് രൂപം കൊടുത്തത് 1978-ൽ കുട്ടനാട്ടിൽ പുളിങ്കുന്ന് ഫൊറോനാ ദൈവാലയത്തിന്റെ തിരുമുറ്റത്ത് ആയിരുന്നു.
അന്നത്തെ പുളിങ്കുന്ന് വലിയപള്ളിയുടെ കൊച്ചച്ചനായി സേവനമനുഷ്ഠിച്ചിരുന്ന ഫാ.ജോസഫ് പെരുന്തോട്ടം പുളിങ്കുന്ന് ഇടവകയിൽ നടത്തിയ ഭവന സന്ദർശനത്തിൽ കർഷകരും കർഷക തൊഴിലാളികളും തുടങ്ങി ദിവസ വേതനക്കാരുടെ വിഷമങ്ങളും ദുരിതങ്ങളും നേരിൽകണ്ട് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് C W M (കാത്തലിക് വർക്കേഴ്സ് മൂവ്മെന്റ്) എന്ന തൊഴിലാളി പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു.
പിന്നീട് കുട്ടനാട്ടിലും ചങ്ങനാശ്ശേരി അതിരൂ പതയുടെ വിവിധ പ്രദേശങ്ങളിലും C W M യൂണിറ്റുകൾ രൂപീകരിച്ചു. തൊഴിലാളികളുടെ ആധ്യാത്മികവും, സാംസ്കാരികവും, സാമൂഹ്യവുമായ പുരോഗതിക്ക് വേണ്ടിയും തൊഴിലാളികളുടെ കുടുംബത്തിന്റെ ക്ഷേമത്തിനു വേണ്ടിയും സർക്കാരുകളിൽ നിന്നും അർഹതപ്പെട്ട ആനുകൂല്യങ്ങളും സഹായങ്ങളും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ നിരവധി കർമ്മ പദ്ധതികൾ അഭിവന്ദ്യ പിതാവ് നടപ്പിലാക്കി. 1983-ൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ ദൈവാലയ അങ്കണത്തിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യ മെയ്ദിന സമ്മേളനവും നടത്തി.
K C B C ലേബർ കമ്മീഷന്റ് നേതൃത്വത്തിൽ 32 രൂപതകളെ പങ്കാളികളാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന കേരള ലേബർ മൂവ്മെന്റ് (KLM) എന്ന തൊഴിലാളി സംഘടനയുമായി C W M ചേർന്നു പ്രവർത്തിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയിൽ 6000 ആറായിരത്തിന് മുകളിൽ അംഗങ്ങളുള്ള ഒരു വലിയ ക്രൈസ്തവ തൊഴിലാളി പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 22 വർഷക്കാലം മെത്രാനായും,
17 വർഷക്കാലം മെത്രാപ്പോലീത്തയായും അതിരൂപതയെ സമൃദ്ധമായി മാർ ജോസഫ് പെരുന്തോട്ടം പിതാവ് നയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ഏറ്റുമാനൂർ , പുന്നത്തുറ – കോങ്ങാണ്ടൂർ പെരുന്തോട്ടം
ജോസഫ് – അന്നമ്മ ദമ്പതികളുടെ പുത്രനായി ബേബിച്ചൻ എന്ന് വിളിക്കുന്ന മകൻ ജനിച്ചത് 1948 ജൂലൈ 5 ന് ആയിരുന്നു. 1974 ൽ തിരുപ്പട്ടം സ്വീകരിച്ചു. വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്യുകയും തുടർന്ന് ഉപരി പഠനത്തിനായി റോമിൽ പോയി ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. കുട്ടനാട്ടിൽ പൊങ്ങ ഇടവക ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്ന അവസരത്തിലാണ്
2002 മെയ് മാസത്തിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാനായത്.
2007മാർച്ച് 19 മുതൽ മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ പിൻഗാമിയായി.
ചങ്ങനാശേരി അതിരൂപതയെ മുന്നോട്ട് നയിച്ചു.
അഭിവന്ദ്യ പെരുന്തോട്ടം പിതാവിന് കേരള ലേബർ മൂവ്മെന്റ് (KLM ) പുളിങ്കുന്ന് ഫൊറോന കുടുംബത്തിൽ നിന്നും പ്രാർത്ഥനാശംസകൾ.
✍️സണ്ണി അഞ്ചിൽ
കേരള ലേബർ മൂവ്മെന്റ് (KLM)
സംസ്ഥാന സെക്രട്ടറി