കോംഗോ റിപ്പബ്ലിക്കിൽ മനുഷ്യക്കുരുതി തുടരുന്നു

spot_img

Date:

കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്കുള്ള ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ 23 കുട്ടികൾ കൊല്ലപ്പെടുകയും 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലെ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്കുള്ള ക്യാമ്പിന് നേരെ ഇന്നലെ നടന്ന ക്രൂരമായ ആക്രമണത്തിൽ  23 കുട്ടികളടക്കം 45-ലധികം പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. അതോടൊപ്പം  3 കുട്ടികൾ ഉൾപ്പെടെ 7 പേർക്ക് പരിക്കേറ്റു. വീടുകൾ ഉപേക്ഷിച്ചു തെരുവിലായവർ അല്പം ആശ്വാസത്തിന് വേണ്ടി ക്യാമ്പുകളിലേക്ക് എത്തുമ്പോൾ അവിടെയും നേരിടേണ്ടി വരുന്ന നിഷ്ട്ടൂരമായ ആക്രമണം ലോക  മനഃസാക്ഷിയെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്.

മരിച്ചവർക്കും പരിക്കേറ്റവർക്കും പുറമെ അക്രമികൾ  800 ലധികം ഷെൽട്ടറുകൾക്ക് തീയിടുകയും കന്നുകാലികളെ മോഷ്ടിക്കുകയും ചെയ്തു.മനുഷ്യ സുരക്ഷയുടെയും കുട്ടികളുടെ സംരക്ഷണത്തിന്റെയും അഭാവം എക്കാലത്തെയും വലിയ ആശങ്കയായി മാറുകയാണ്. ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണത്തിൽ  കുട്ടികൾക്കെതിരായ ഗുരുതരമായ നിയമലംഘനങ്ങളുടെ എണ്ണത്തിൽ രാജ്യത്തെ 26 പ്രവിശ്യകളിൽ ഇറ്റൂരി ഇപ്പോൾ രണ്ടാമതാണ്.

ആക്രമണത്തിൽ പരിക്കേറ്റർക്ക് യൂണിസെഫിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾ ആവശ്യമായ സഹായങ്ങൾ ചെയ്തു വരുന്നതോടൊപ്പം, അക്രമികളെ തിരിച്ചറിയാനും കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സംരക്ഷണം ശക്തമാക്കാനുംസർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.

വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related