കോംഗോയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം

spot_img

Date:

ഒരു വർഷത്തിനിടെ കോംഗോയിൽ, വടക്കൻ കിവു പ്രവിശ്യയിൽ മാത്രം ഏകദേശം 150 ലധികം സ്കൂളുകൾ ആക്രമിക്കപ്പെട്ടു.

ആഭ്യന്തര യുദ്ധങ്ങൾ ഏറെ ദുരന്തം വിതയ്ക്കുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ഏറെ വർധിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള കുട്ടികൾക്ക് വേണ്ടിയുള്ള “കുട്ടികളെ സംരക്ഷിക്കുക” എന്ന   സംഘടനയുടേതാണ് റിപ്പോർട്ട്. ഒരു വർഷത്തിനിടെ വടക്കൻ കിവു പ്രവിശ്യയിൽ മാത്രം ഏകദേശം 150 ലധികം സ്കൂളുകളാണ്  ഇത്തരത്തിൽ ആക്രമിക്കപ്പെട്ടത്. തത്ഫലമായി 62,000-ത്തിലധികം കുട്ടികളാണ് വിദ്യാഭ്യാസം നേടാൻ കഴിയാതെ വലയുന്നത്.

സ്കൂളുകൾ ലക്ഷ്യമാക്കി നടത്തുന്ന പോരാട്ടത്തിൽ  പലപ്പോഴും  ഡെസ്കുകളും കസേരകളും കത്തിക്കുകയും കുട്ടികൾക്ക് പഠിക്കാനുള്ള സുരക്ഷിതമായ ഇടം നശിപ്പിക്കുകയും ചെയ്യുന്നു. ആക്രമണങ്ങൾക്കു പുറമെ സ്കൂളുകൾ കൈവശം വയ്ക്കുന്നതും, അവയെ ആയുധ പുരകളാക്കി മാറ്റുന്നതും ഏറെ ഖേദകരമാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, അക്രമാസക്തമായ ഏറ്റുമുട്ടലുകളാൽ ഏകദേശം ഒരു ദശലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതായി വന്നു. കൂടാതെ ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ സംഘർഷം രൂക്ഷമായി നിലനിൽക്കുന്നതും രാജ്യത്തിന്റെ അരക്ഷിതാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related