ഇന്ത്യാ-പാക് വെടിനിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എന്തെല്ലാം ഉപാധികളുടെ അടിസ്ഥാനത്തിലാണ്
വെടിനിർത്തിയതെന്നും പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരെ എന്തുചെയ്തു എന്നത്
ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. പാർലമെൻറ് വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കണെമന്നും കെ.സി വേണുഗോപാൽ പറഞ്ഞു.