ഒരിക്കലും ഇങ്ങനെ ഒരു സംഘർഷം കണ്ടിട്ടില്ല, പ്രാര്‍ത്ഥിക്കുക; അവസ്ഥ വിവരിച്ച് ഗാസയിലെ ഏക കത്തോലിക്ക വൈദികന്‍

spot_img

Date:

തന്റെ ശുശ്രൂഷ കാലയളവില്‍ ഒരിക്കൽപോലും ഇങ്ങനെ ഒരു സംഘർഷം കണ്ടിട്ടില്ലായെന്ന് ഗാസയിൽ സേവനം ചെയ്യുന്ന ഏക കത്തോലിക്കാ വൈദികനായ ഫാ. ഗബ്രിയേൽ റൊമാനല്ലി.

അർജന്റീന സ്വദേശിയായ അദ്ദേഹം ഇസ്രായേൽ- ഗാസ സംഘർഷത്തിന് പിന്നാലെ കാത്തലിക്ക് ന്യൂസ് ഏജൻസിയ്ക്കു നല്‍കിയ പ്രതികരണത്തിലാണ് ദുഃഖം പങ്കുവെച്ചത്. ഒക്ടോബർ ഏഴാം തീയതി ആരംഭിച്ച സംഘർഷത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ നാല്‍പ്പതോളം ആളുകൾ കൊല്ലപ്പെടുകയും എഴുന്നൂറോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രായേലിൽ കടന്നു കയറി ഹമാസ് തീവ്രവാദികൾ അക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് തിരിച്ചും ആക്രമണങ്ങള്‍ ആരംഭിച്ചിരിന്നു.

വളരെ മോശം സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് പാലസ്തീനിലെ ഗാസ മുനമ്പിലുള്ള ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ചര്‍ച്ചിന്റെ വികാരിയായ ഫാ. റൊമാനല്ലി പറഞ്ഞു. നൂറുകണക്കിന് ആളുകൾ മരിച്ചു, ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. തന്റെ ഇടവകയില്‍ എണ്‍പതോളം ക്രൈസ്തവരെയും, മുസ്ലീങ്ങളെയും അഭയം നൽകാൻ സ്വീകരിച്ചു. പാലസ്തീനിലെയും, ഇസ്രായേലിലെയും വിശുദ്ധ നാടുകളിലുള്ള വൈദികരും, സന്യസ്തരും സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related