പ്രീമിയം പെട്രോള്‍ വില കൂടിയതോടെ രാജ്യത്ത് സാധാരണ പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുമോ എന്ന് ആശങ്ക. ഇന്‍ഡസ്ട്രിയല്‍ ഡീസലിന് ലിറ്ററിന് 22 രണ്ട് രൂപയാണ് വര്‍ദ്ധിച്ചത്. എല്‍ പി ജി കരിചന്ത തടയാന്‍ കേന്ദ്രം നടപടി ശക്തമാക്കിയിട്ടുണ്ട്.
രണ്ട് ഇന്ത്യന്‍ എല്‍ പി ജി കപ്പലുകള്‍ കൂടി ഹോര്‍മോസ് കടലിടുക്ക് കടക്കാന്‍ ഒരുങ്ങുന്നു എന്നാണ് വിവരം. പ്രീമിയം പെട്രോളിന് 2.35 പൈസ വരെയും വ്യാവസായിക ആവശ്യങ്ങള്‍ക്കായി വന്‍ തോതില്‍ ഡീസല്‍ വാങ്ങുന്നവര്‍ക്ക് ലിറ്ററിന് 22 രൂപയോളവുമാണ് വില വര്‍ധവ് ഉണ്ടായത്. ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം തുടര്‍ന്നാല്‍ സാധാരണ പെട്രോളിനും ഡീസലിനും വില കൂടുമെന്നാണ് സൂചന. എല്‍പിജി ക്രമക്കേടുകള്‍ നടത്തുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കി.














