ഏറ്റുമാനൂർ: ഏറ്റുമാനൂരിൻ്റെ സമഗ്ര വികസനമാണ് കേരളാ കോൺഗ്രസ് (ബി) യുടെ ലക്ഷൃമെന്ന് കേരളാ കോൺഗ്രസ് (ബി) നിയോജക മണ്ഡലം കമ്മിറ്റി.ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൻ്റെ ഇപ്പോഴത്തെ നില പരിതാപകരമാണെന്നും കോട്ടയം ജില്ലയിലെ പ്രധാന പട്ടണമായ ഏറ്റുമാനൂരിൻ്റെ വികസനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണത്തോടെ ആരംഭിക്കണമെന്നും നിയോജക മണ്ഡലം കമ്മിറ്റിയിൽ തീരുമാനമായി.
ഇത് സംബന്ധിച്ച് കേരളാ കോൺഗ്രസ് (ബി) ഭാരവാഹികൾ ചേർന്ന് ഗതാഗത മന്ത്രി ഗണേശ് കുമാറിന് നിവേദനം നൽകി. ഏറ്റുമാനൂർ ചന്തയിൽ നിന്ന് വരുന്ന മലിന ജലം കെഎസ്ആർടിസി ബസ്റ്റാൻഡിൽ കുടെ ഒഴുകി , യാത്രക്കെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു . അതുപോലെതന്നെ സ്റ്റാൻഡിനകത്ത് വേണ്ടത്ര വെളിച്ചവും ഇല്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും യാത്രക്കാർക്ക് ഭീഷണിയാവുകയാണ് .ഇത് സംബന്ധിച്ച് ഏറ്റുമാനൂർ മുൻസിപ്പാലിറ്റി അധികൃതർക്ക് പരാതി കൊടുക്കാൻ തീരുമാനിച്ചു .
നിയോജക മണ്ഡലം പ്രസിഡൻറ് ശരൺ മാടത്തേട്ട് ൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ വൈസ് പ്രസിഡൻറ് സനോജ് സോമൻ ഉദ്ഘാടനം ചെയ്തു . നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളായ ജനറൽ സെക്രട്ടറി ജോമോൻ സി ഗോപി , നിതിൻകുമാർ ,ജീമോൻ സി ജി ,കെവിൻ ഓരത്ത്, അഖിൽ എ പി, അർജുൻ പൊന്മല രമേശ് ഐമനം ഷിബു മോൻ കളത്തിൽ സജിമോൻ കുറ്റിയാമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision