ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. കാലിൽ മുറിവുമായി എത്തിയ രോഗിയുടെ വിരലുകൾ മുറിച്ചുമാറ്റിയെന്ന് ആരോപണം.
ബന്ധുക്കളുടേയോ രോഗിയുടേയോ അനുമതി തേടിയില്ലെന്നും ആരോപണമുണ്ട്. രണ്ട് ദിവസത്തിന് ശേഷമാണ് ബന്ധുക്കൾ വിവരമറിഞ്ഞത്. കുത്തിയതോട് സ്വദേശി സീനത്താണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
ഡിഎംഒയ്ക്കും മെഡിക്കൽ കോളജ് സൂപ്രണ്ടിനും പരാതി നൽകി. പരാതി അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.













