കോന്നി മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. 14 കാരന്റെ ഒടിഞ്ഞ കൈക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കൈ വളഞ്ഞുപോയെന്ന് പരാതി. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പൊലീസിൽ പരാതി നൽകി.
കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീർ എസിനാണ് ദുരവസ്ഥ. ഒടിഞ്ഞ കൈയ്യിൽ നവംബറിൽ ശസ്ത്രക്രിയ നടത്തി. പിന്നാലെ പ്ലാസ്റ്റർ ഇട്ടു. രണ്ടരമാസം ചികിത്സ നൽകി. ഒടുവിൽ കൈ വളഞ്ഞു പോയെന്ന് കുടുംബത്തിന്റെ ആക്ഷേപം.












